കൊവിഡ് കാരണം യുഎഇയില്‍ ഓഫീസുകള്‍ അടയ്‍ക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

By Web TeamFirst Published Mar 8, 2021, 5:05 PM IST
Highlights

350 വനിതാ ഗാര്‍ഹിക തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതായി അജ്‍മാന്‍ ക്രൈസിസ് ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. പ

അജ്‍മാന്‍: ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അജ്‍മാന്‍ അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഓഫീസുകള്‍ അടയ്‍ക്കുവെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരണം നടക്കുന്നത്.

350 വനിതാ ഗാര്‍ഹിക തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതായി അജ്‍മാന്‍ ക്രൈസിസ് ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. പരിശോധനകളില്‍ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇവരെ ക്വാറന്റീനിലാക്കിയെന്നും അജ്‍മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല സൈഫ് അല്‍ മത്‍റൂഷി പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അറിയിച്ച അധികൃതര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഓര്‍മിപ്പിച്ചു. വാര്‍ത്തകള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണം.  ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നിയമനടപടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

click me!