
ദുബൈ: പ്രമുഖ യുഎഇ(UAE) വ്യവസായിയും ശതകോടീശ്വരനുമായ മാജിദ് അല്‍ ഫുത്തൈം (Majid Al Futtaim )അന്തരിച്ചു. മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് തലവനായിരുന്നു. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടെയില്‍ ശൃംഖല എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
യുഎഇയ്ക്ക് പുറമെ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളില്‍ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളില്‍ ഒരാളും പൗരപ്രമുഖനുമായിരുന്നു മാജിദ് അല്‍ ഫുത്തൈമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam