
അബുദാബി: ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡം.
പ്ലസ് ടു പാസ്സായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ സ്കോർ ആയിരുന്നു നിലവിൽ മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശനത്തിനും സർവ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിനുമുള്ള മാനദണ്ഡം. എന്നാൽ രാജ്യത്ത് ഇനുമുതൽ എംസാറ്റ് പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ - എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസിനും മാത് സിനും ലഭിക്കുന്ന മാർക്ക് ആകും പ്രധാന മാനദണ്ഡം.
സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരിഗണിക്കും. മാത്രമല്ല, സർവ്വകലാശാലകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മാത്രമല്ല, കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam