യോഗ്യതയില്‍ മാറ്റം വരുത്തി യുഎഇ; മലയാളി നഴ്സുമാര്‍ ആശങ്കയില്‍, പ്രശ്നത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Oct 18, 2019, 1:15 AM IST
Highlights

യുഎഇ യിലെ മലയാളി നഴ്സുമാരുമായി വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ഷാർജയിൽ കൂടിക്കാഴ്ച നടത്തി. നഴ്സിങ് ഡിപ്ലോമ കോഴ്സ് ബിരുദമായി അംഗീകരിക്കില്ലെന്ന യുഎഇ തീരുമാനം അടുത്ത വര്‍ഷം നിലവിൽ വരുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിലേതടക്കം ജോലി നഷ്ടപ്പെടുന്ന ആശങ്ക നഴ്സുമാര്‍ മന്ത്രിയെ ധരിപ്പിച്ചു. 

ദുബായ്: യുഎഇയിൽ നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‌സിയായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്സും പൂർത്തിയാക്കിയവരുടെ യോഗ്യത ബിരുദത്തിനു തുല്യമല്ലെന്നു യുഎഇ വ്യക്തമാക്കിയതോടെയാണ് മലയാളികളുൾപ്പെടെയുള്ള നഴ്സുമാരുടെ ജോലിക്കു ഭീഷണിയായത്.

യുഎഇ യിലെ മലയാളി നഴ്സുമാരുമായി വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ഷാർജയിൽ കൂടിക്കാഴ്ച നടത്തി. നഴ്സിങ് ഡിപ്ലോമ കോഴ്സ് ബിരുദമായി അംഗീകരിക്കില്ലെന്ന യുഎഇ തീരുമാനം അടുത്ത വര്‍ഷം നിലവിൽ വരുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിലേതടക്കം ജോലി നഷ്ടപ്പെടുന്ന ആശങ്ക നഴ്സുമാര്‍ മന്ത്രിയെ ധരിപ്പിച്ചു. കേരളത്തിനു പുറത്തെ ഡിപ്ലോമ കോഴ്സിനൊപ്പം ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയവരുടെ യോഗ്യത ബിഎസ്‌സിക്കു തുല്യമായ പരിഗണിക്കണമെന്നായിരുന്നു നഴ്സുമാരുടെ ആവശ്യം.

ഇന്ത്യൻ നഴ് സിങ് കൗൺസിൽ അംഗീകരിച്ച, മറ്റു സംസ്ഥാനങ്ങളില്‍ കോഴ്സുകളെ ക്കുറിച്ചുള്ള കത്തു മുരളീധരൻ യുഎഇ അധികൃതർക്കു കൈമാറി. അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ യെന്നു മന്ത്രി പറഞ്ഞു. കേരളത്തിനു പുറത്തെ ചില സ്ഥാപനങ്ങളിൽ ഡിപ്ലോമ പഠിച്ചവരുടെ സർട്ടിഫിക്കറ്റിൽ ബോർഡ് ഓഫ് എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു നഴ്സിങ് അംഗീകാരമില്ലെന്നാണ് യുഎഇ വിലയിരുത്തുന്നത്. നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം വ്യക്തമാക്കുന്ന കത്ത് പരിശോധിച്ച ശേഷം യുഎഇ തീരുമാനം അറിയിക്കുക. തുടർ നടപടികൾക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും

click me!