ലോകത്തിലെ 15 ലക്ഷം കെട്ടിടങ്ങളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി യുഎഇ കമ്പനി

By Web TeamFirst Published Nov 14, 2018, 1:31 AM IST
Highlights

2025ഓടെ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലേയും ഒരു നഗരത്തെയെങ്കിലും സമ്പൂര്‍ണ സിസിടിവി സുരക്ഷാ വലയത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ നഗരത്തിലും പതിനായിരത്തോളം ക്യാമറകള്‍ സ്ഥാപിക്കും. 

അബുദബി: ലോകത്തിലെ 15 ലക്ഷം കെട്ടിടങ്ങളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ആഗോള പദ്ധതിയുമായി യുഎഇ ആസ്ഥാനമായ കമ്പനി. ഒന്നാംഘട്ടത്തില്‍ ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സെക്യൂര്‍ കാം ഐടി സൊല്യൂഷന്‍സ് അറിയിച്ചു.

2025ഓടെ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലേയും ഒരു നഗരത്തെയെങ്കിലും സമ്പൂര്‍ണ സിസിടിവി സുരക്ഷാ വലയത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ നഗരത്തിലും പതിനായിരത്തോളം ക്യാമറകള്‍ സ്ഥാപിക്കും. ഏതാണ്ട് 1.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും അപായരഹിതവുമായ ലോകത്തെ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് സെക്യൂര്‍ കാം ഐടി സൊല്യൂഷന്‍സ് അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ പങ്കാളിത്തതോടെ പ്രദേശവാസികളുടെ സുരക്ഷയുറപ്പാക്കുയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സെക്യുര്‍ കാം നല്‍കുന്ന മുഴുവന്‍ സുരക്ഷാ സേവനങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കും

click me!