വിവിധ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍; ലക്ഷ്യം രാജ്യാന്തര നിലവാരത്തിലുള്ള സേവനം

By Web TeamFirst Published Sep 25, 2022, 1:00 PM IST
Highlights

റെയിൽ സേവന രംഗത്തെ പ്രമുഖരായ  എസ്എന്‍ലിഎഫ് ഇന്റർനാഷണൽ, അൽസ്റ്റം, പ്രോഗ്രസ് റെയിൽ, താലസ് ഗ്രൂപ്പ് എന്നീ കമ്പനികളുമായാണ് ഇത്തിഹാദ് റെയിൽ കരാറിലേർപ്പെട്ടത്. 

അബുദാബി: നാല് രാജ്യാന്തര റെയിൽ കമ്പനികളുമായി കരാറിൽ ഒപ്പുവച്ച് യുഎഇയിലെ ഇത്തിഹാദ് റെയിൽ. ബെർലിനിൽ നടന്ന ഇന്നോട്രാൻസ് 2022 രാജ്യാന്തര വാണിജ്യമേളയിലാണ് ഇത്തിഹാദ് റെയിൽ വിവിധ കരാറുകളിൽ ഒപ്പ് വച്ചത്

റെയിൽ സേവന രംഗത്തെ പ്രമുഖരായ  എസ്എന്‍ലിഎഫ് ഇന്റർനാഷണൽ, അൽസ്റ്റം, പ്രോഗ്രസ് റെയിൽ, താലസ് ഗ്രൂപ്പ് എന്നീ കമ്പനികളുമായാണ് ഇത്തിഹാദ് റെയിൽ കരാറിലേർപ്പെട്ടത്. റെയിൽ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് ഗതാഗതം, സേവന സൗകര്യങ്ങൾ എന്നിവയെല്ലാം കരാറിന്റെ പരിധിയിൽ വരും. യുഎഇ ദേശീയ റെയിൽ ശൃംഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഇത്തിഹാദ് റയിൽ പാസഞ്ചർ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മുസാവ അറിയിച്ചു. 

Read also: അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം

തീവണ്ടികളുടെ അറ്റകുറ്റപണികള്‍, രൂപകല്‍പന, റെയില്‍വേ സ്റ്റേഷനുകളിലെ വിവിധ സേവനങ്ങള്‍ തുടങ്ങിയവയിലാണ് എസ്.എന്‍.സി.എഫ്. ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പുവച്ചത്. റെയില്‍വേ വ്യവസായത്തിലെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിന് പ്രോഗ്രസ്സ് റെയിലുമായും അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്കും സേവനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതിന് അല്‍സ്റ്റോമുമായും ധാരണാപത്രം ഒപ്പിട്ടു.

ഇത്തിഹാദ് റെയിലിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് സംബന്ധിച്ചാണ് തലേസുമായുള്ള കരാര്‍. സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ ജര്‍മനിയില്‍ നടന്ന ഇന്നോട്രാന്‍സ് 2022 പ്രദര്‍ശനത്തില്‍ വെച്ചായിരുന്നു ധാരണാപത്രം ഒപ്പിട്ടത്. ഇന്നോട്രാന്‍സില്‍ പങ്കെടുത്ത റെയില്‍വേ ഗതാഗത മേഖലകളിലെ പ്രധാന പ്രദര്‍ശകരിലൊരാളായിരുന്നു ഇത്തിഹാദ് റെയില്‍. യുഎഇ ദേശീയ റെയില്‍ ശൃംഖലയുടെ വികസനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍  മേളയില്‍ പ്രദര്‍ശിപ്പിച്ചു.

Read also:  യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തം; വിവിധ സ്ഥലങ്ങളില്‍ റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

click me!