ഒമാനിൽ വാഹനാപകടം, ഒരാൾക്ക് ദാരുണാന്ത്യം, ഒമ്പത് പേർക്ക് ​ഗുരുതര പരിക്ക്

Published : Jul 06, 2025, 10:01 PM IST
Accident

Synopsis

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു

മസ്കറ്റ്: ഒമാനിലെ നിസ്‍വ വിലായത്തിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ ചികിത്സക്കായി നിസ്‍വയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അൽ ദാഖിലിയ ​ഗവർണറേറ്റിലെ ‍ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. 

ഒരാളുടെ മരണം സ്ഥിരീകരിച്ചതായും പരിക്കേറ്റ മറ്റ് ഒമ്പത് പേരുടെ അവസ്ഥ ​ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അപകടം സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി