പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

Published : Nov 17, 2020, 04:39 PM ISTUpdated : Nov 17, 2020, 04:41 PM IST
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

Synopsis

മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി.

അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്‍റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്.

മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ നീട്ടിയെന്നും പിഴ അടയ്ക്കാതെ ഡിസംബര്‍ 31ന് മുമ്പ് അനധികൃത താമസക്കാര്‍ക്ക് യുഎഇ വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. മാര്‍ച്ച് ഒന്നിന് മുമ്പ് വിസിറ്റ്, ടൂറിസ്റ്റ്, താമസ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം.

എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയില്‍ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവര്‍ അടയ്‌ക്കേണ്ടതില്ലെന്ന്‌ ഐസിഎ ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്‍ഡ് പോര്‍ട്ട്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. വിസ നിയമാനുസൃതമാക്കുന്നതിനായി അനധികൃത താമസക്കാര്‍ക്ക് രണ്ടാമത് അവസരം നല്‍കി ഉത്തരവിറക്കിയ യുഎഇ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി