സൗദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഫെസ്റ്റിവലിന് തുടക്കം
റിയാദ്: സൗദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഉത്സവത്തിന് റിയാദിന് സമീപം ഹരീഖിൽ തുടക്കം.

citrus festival
സൗദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഉത്സവത്തിന് തുടക്കമായി. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് മേള ഉദ്ഘാടനം ചെയ്തു. റിയാദ് നഗരത്തിൽനിന്ന് 159 കിലോമീറ്റർ അകലെയുള്ള ഹരീഖിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷം ഇപ്പോൾ ഉത്സവ ലഹരിയിലാണ്.
citrus festival
ഈ മാസം ആറിന് ആരംഭിച്ച മേള 16 വരെ 10 ദിവസം നീണ്ടുനിൽക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. എങ്കിലും വൈകുന്നേരത്തോടെയാണ് സജീവമാകുന്നത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് സംഘാടകർ.
citrus festival
പ്രാദേശിക കർഷകരെ പിന്തുണയ്ക്കാനും രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷാ നയങ്ങൾ ശക്തിപ്പെടുത്താനുമായി ഒരുക്കിയ മേളയിൽ നൂറിലധികം സ്റ്റാളുകളാണുള്ളത്. വിജ്ഞാനവും വിനോദവും സമന്വയിക്കുന്നതാണ് മേള നഗരിയിലൊരുക്കിയ പവലിയനുകൾ.
citrus festival
ഗുണമേന്മയനുസരിച്ച് തരംതിരിച്ച ഓറഞ്ചുകൾക്ക് പുറമെ, ഹരീഖിലെ തോട്ടങ്ങളിൽനിന്നുള്ള അത്തിപ്പഴം, ഈത്തപ്പഴം, നാരങ്ങ, ശുദ്ധമായ തേൻ എന്നിവയും ഇവിടെ ലഭ്യമാണ്.
citrus festival
ഓറഞ്ച് ഉപയോഗിച്ച് ഗ്രാമീണർ നിർമിക്കുന്ന ജാമുകൾ, കേക്കുകൾ, ബിസ്ക്കറ്റുകൾ, പുഡ്ഡിംഗുകൾ തുടങ്ങിയ കുടിൽ വ്യവസായ ഉൽപ്പന്നങ്ങൾ സന്ദർശകർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ പ്രിയപ്പെട്ടവർക്ക് അയച്ചുനൽകാൻ പവലിയനിൽ തന്നെ പാർസൽ സർവിസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
citrus festival
മേളയിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ വിപുലമായ ‘ഖഹ്‌വ മജ്‌ലിസുകൾ’ ഒരുക്കിയിട്ടുണ്ട്. അറേബ്യൻ ഖഹ്‌വയും ഈത്തപ്പഴവും നൽകി സ്വീകരിക്കുന്ന ഈ ഇടങ്ങൾ അറബ് പൈതൃകത്തിെൻറ നേർക്കാഴ്ചയാകുന്നു. വൈകുന്നേരങ്ങളിൽ കലാപരിപാടികളും വിനോദമത്സരങ്ങളും അരങ്ങേറുന്നതോടെ മേളാനഗരി കൂടുതൽ സജീവമാകും.
citrus festival
റിയാദിലെ തണുപ്പുള്ള കാലാവസ്ഥയും ഹരീഖിലേക്കുള്ള സുഗമമായ റോഡും പ്രവാസികളെ ഇവിടേക്ക് ആകർഷിക്കുന്നു. മലയാളി കുടുംബങ്ങളും കൂട്ടായ്മകളും വലിയ തോതിൽ മേള സന്ദർശിക്കാനെത്തുന്നുണ്ട്.
citrus festival
റിയാദിൽനിന്ന് ഹരീഖിലേക്കുള്ള യാത്രയും ആസ്വാദ്യകരമാണ്. വഴിയോരങ്ങളിലെ മനോഹര കാഴ്ചകൾ ഇറങ്ങി കാമറകളിൽ പകർത്തിയാണ് യാത്ര സംഘങ്ങൾ ഹരീഖിലെത്തുന്നുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

