ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി; യുഎഇ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ കമ്പനി ചുമതലയേൽക്കും

Published : Jun 21, 2026, 01:00 AM IST
BLS International

Synopsis

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതിൽ പുതിയ മാറ്റങ്ങൾ. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ അപ്പോയിൻമെന്റുകൾ നിർത്തലാക്കുകയും, ജൂലൈ 1 മുതൽ പുതിയ കമ്പനിയായ 'അൽഹിന്ദ്' ചുമതലയേൽക്കുകയും ചെയ്യും. അടിയന്തര സേവനങ്ങൾക്കായി എംബസി താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ നടപടികളുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യൻ എംബസി. സേവനങ്ങൾ നൽകുന്നതിനായി പുതിയ കമ്പനി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സേവനം നൽകുന്ന ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എംബസി അറിയിക്കുന്നത്.

അടിയന്തിര സേവനങ്ങൾക്കായി താല്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂൺ 26 മുതൽ 30 വരെ അടിയന്തിരമായി പാസ്‌പോർട്ട്, വിസ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകുന്നതായിരിക്കും.

ജൂലൈ 1 മുതൽ പുതിയ കരാർ ലഭിച്ച 'അൽഹിന്ദ്' കേന്ദ്രങ്ങളുടെ അപ്പോയ്ന്റ്മെന്റ് പോർട്ടൽ സജ്ജമാകും. ഇതിന് ശേഷമായിരിക്കും യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാകുക. സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ പ്രവാസികൾ ഈ തീയതികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംബസി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാനിലെ ഇന്ത്യൻ എംബസി; നാളെ ഉച്ചയ്ക്ക് നടക്കുന്ന നീറ്റ് യുജി പരീക്ഷയ്ക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ടത്
നിലനില്‍ക്കുമോ ഈ സമാധാന ധാരണ ? അതോ വെറും രക്ഷപ്പെടലോ ?