കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; യുഎഇയിൽ രാവിലെ വരെ യെല്ലോ അലര്‍ട്ട്, താപനില കുറയും

Published : May 24, 2024, 01:37 PM ISTUpdated : May 24, 2024, 01:45 PM IST
കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; യുഎഇയിൽ രാവിലെ വരെ യെല്ലോ അലര്‍ട്ട്, താപനില കുറയും

Synopsis

ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നത്.

അബുദാബി: യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് രാവിലെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. രാജ്യത്ത് പൊതുവെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്. താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടും. 

ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നത്. അബുദാബിയിലും ദുബൈയിലും താപനില യഥാക്രമം  40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെയാകും. തീവ്രത കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും പ്രവചിച്ചിരുന്നു. 

Read Also -  റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപയും ഇന്ത്യൻ എംബസിയിലെത്തി; തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ

ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍ 

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022ലെ കണക്കുകളെ അപേക്ഷിച്ച് 2023ല്‍ ഗോള്‍ഡന്‍ വില ലഭിച്ചവരുടെ എണ്ണം ഇരട്ടിയായതായി ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

2022ല്‍ ആകെ വിസ നേടിയവരുടെ എണ്ണം 79,617 ആയിരുന്നു. 2021ല്‍ ഇത് 47,150 ആയിരുന്നു. ഓരോ വര്‍ഷവും ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ മേഖലകളില്‍ മി​ക​വ്​ തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ൾ, ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ, പ്രോ​പ​ർ​ട്ടി​ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി നി​ശ്ചി​ത രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ 10 വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ