അമേരിക്കന്‍ നേതൃത്വത്തിലുള്ള സമുദ്ര സുരക്ഷാ സഖ്യസേനയില്‍ യുഎഇയും അംഗമായി

By Web TeamFirst Published Sep 19, 2019, 11:13 PM IST
Highlights

അന്താരാഷ്ട്ര സുരക്ഷ ഉറപ്പുവരുത്താന്‍ കൂടിയുള്ള നീക്കമായാണ് യുഎഇ തങ്ങളുടെ പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്‍ദബ്, ഒമാന്‍ ഉള്‍ക്കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളിലാണ് സംയുക്ത സേനയുടെ സാന്നിദ്ധ്യമുള്ളത്.

അബുദാബി: അമേരിക്കയുടെ നേതൃത്വത്തില്‍ രുപീകരിച്ച സമുദ്രസുരക്ഷാ സഖ്യസേനയില്‍ അംഗമാവുകയാണെന്ന് വ്യാഴാഴ്ച യുഎഇ അറിയിച്ചു. അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. കപ്പല്‍ ഗതാഗതവും രാജ്യാന്തര വ്യാപാരവും സംരക്ഷിക്കാനാണ് യുഎഇയും സേനയുടെ ഭാഗമാവുന്നതെന്ന് അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സലീം മുഹമ്മദ് അല്‍ സാബി അറിയിച്ചു.

അന്താരാഷ്ട്ര സുരക്ഷ ഉറപ്പുവരുത്താന്‍ കൂടിയുള്ള നീക്കമായാണ് യുഎഇ തങ്ങളുടെ പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്‍ദബ്, ഒമാന്‍ ഉള്‍ക്കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളിലാണ് സംയുക്ത സേനയുടെ സാന്നിദ്ധ്യമുള്ളത്. അംഗരാജ്യങ്ങളിലെ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കി ഇതുവഴിയുള്ള ചരക്ക് ഗതാഗതം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ബുധനാഴ്ച സൗദി അറേബ്യയും സഖ്യ സേനയുടെ ഭാഗമായിരുന്നു. ഓസ്ട്രേലിയ, ബഹ്റൈന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇതില്‍ അണിനിരന്നിട്ടുണ്ട്.

click me!