
ദുബൈ: യുവ സംരംഭകരെ പരിശീലിപ്പിക്കുന്നതിനായുള്ള പുതിയ ദേശീയ കാമ്പയിന് തുടക്കമിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 'ദ എമിറേറ്റ്സ്: ദ സ്റ്റാർട്ടപ്പ് ക്യാപിറ്റൽ ഓഫ് ദ വേൾഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ 10,000 യുവ സംരംഭകർക്ക് പരിശീലനം നൽകും. പൊതു-സ്വകാര്യ മേഖലകളിലെ 50-ലധികം സ്ഥാപനങ്ങൾ ഈ സംരംഭത്തിൽ പങ്കാളികളാകുന്നുണ്ട്. ഇത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ശൈഖ് മുഹമ്മദ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പുതിയ സംരംഭമായ 'സ്റ്റാർട്ടപ്പ് എമിറേറ്റ്സ്', 'ന്യൂ ഇക്കോണമി അക്കാദമി'യുമായി സഹകരിച്ച് സൗജന്യ മെന്റർഷിപ്പ് പ്രോഗ്രാമുകൾ നൽകുകയും യുവാക്കളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. സ്വന്തമായി കമ്പനികൾ തുടങ്ങാൻ യുവാക്കളെ സഹായിക്കുക, അതുവഴി അവസരങ്ങൾ പ്രയോജനപ്പെടുത്താനും രാജ്യത്തിന്‍റെ വികസനത്തിൽ സംഭാവന നൽകാനും അവരെ പ്രാപ്തരാക്കുക എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സംരംഭകത്വ പരിപാടിയിലൂടെ 10,000 എമിറാത്തി യുവതീ-യുവാക്കൾക്ക് സംരംഭകത്വത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവും പ്രായോഗിക കഴിവുകളും ലഭിക്കും. തുടക്കക്കാർക്കായുള്ള ഒരു ട്രാക്കും, ബിസിനസ്സ് സ്ഥാപിക്കുന്നത് മുതൽ സുസ്ഥിരമായ വളർച്ചയും ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതും വരെയുള്ള മുഴുവൻ ഘട്ടങ്ങളെയും ഉൾക്കൊള്ളുന്ന ഒരു അഡ്വാൻസ്ഡ് ട്രാക്കും ഇതിൽ ഉൾപ്പെടുന്നു. യുവാക്കൾ സ്വന്തമായി കമ്പനിയുണ്ടാക്കി അവസരങ്ങൾ ഉപയോഗപ്പെടുത്തി വളർന്ന് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കരുത്താകണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ