
കുവൈത്ത് സിറ്റി: പലസ്തീനിനെ സഹായിക്കുന്നതിനായി ആരംഭിച്ച കുവൈത്ത് ‘ബൈ യുവർ സൈഡ്’ എന്ന മാനുഷിക കാമ്പയിനിൻ്റെ ഭാഗമായി കുവൈത്തിൽ നിന്ന് 11-ാമത് ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഞായറാഴ്ച രാവിലെയാണ് വിമാനം ഈജിപ്തിലെ അൽ-അരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഇവിടെ നിന്ന് സഹായം ഗാസ മുനമ്പിൽ എത്തിക്കും.
‘ഫസ്സ ഫോർ ഗാസ’ എന്ന കാമ്പയിൻ്റെ ഭാഗമാണ് ഈ ദുരിതാശ്വാസ വിമാനങ്ങൾ. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, മറ്റ് കുവൈത്തി ചാരിറ്റബിൾ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. സാമൂഹ്യകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച്, കുവൈത്ത് വ്യോമസേനയാണ് ഈ ദൗത്യം ഏകോപിപ്പിക്കുന്നത്. അടിയന്തര സഹായം ആവശ്യമുള്ള പലസ്തീൻ സഹോദരങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും കൂടുതൽ ദുരിതാശ്വാസ വിമാനങ്ങൾ അയക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ