ബഹ്‍റൈന്‍ രാജാവിനൊപ്പമുള്ള യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങള്‍ 'വൈറല്‍'

By Web TeamFirst Published Dec 27, 2018, 10:25 AM IST
Highlights

ഈയാഴ്ച തുടക്കത്തില്‍ യുഎഇ സന്ദര്‍ശിച്ച ബഹ്‍റൈന്‍ ഭരണാധികാരിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ദുബായ്: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമൊത്തുള്ള യുഎഇ ഭരണാധികാരികളുടെ 'സെല്‍ഫി' സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഈയാഴ്ച തുടക്കത്തില്‍ യുഎഇ സന്ദര്‍ശിച്ച ബഹ്‍റൈന്‍ ഭരണാധികാരിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു.

യുഎഇയും ബഹ്റൈനും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ച് ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ബഹ്റൈന്‍ രാജാവിനൊപ്പം യുഎഇ ഭരണാധികാരികള്‍ ദുബായിലെ ലൗ ലേക് സന്ദര്‍ശിക്കുകയും ചെയ്തു. ഹൃദയാകൃതിയിലുള്ള ഈ തടാകം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശപ്രകാരം കൃത്രിമമായി നിര്‍മ്മിച്ചതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ യുഎഇയിലും അറേബ്യന്‍ മരുഭൂമിയിലും പരസ്‍പരം സ്നേഹത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കുന്നതിന്റെ പ്രതീകമാണ് ലൗ ലേക്. ഭരണാധികരികള്‍ക്കൊപ്പം  മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും അനുഗമിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

click me!