ഇതാണ് ഭാ​ഗ്യം! കടം ചോദിക്കാനിരികെ യുഎഇ ലോട്ടറിയടിച്ചു; സമ്മാനം 10 ലക്ഷം ദിർഹം

Published : Mar 20, 2025, 04:14 PM IST
ഇതാണ് ഭാ​ഗ്യം! കടം ചോദിക്കാനിരികെ യുഎഇ ലോട്ടറിയടിച്ചു; സമ്മാനം 10 ലക്ഷം ദിർഹം

Synopsis

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. വീട്ടുകാരോട് കടം ചോദിക്കാൻ മടിച്ചിരിക്കെ, അമ്മയുടെ പുഞ്ചിരി സ്വപ്നം കണ്ടു. പിന്നീട് ഫോണിൽ വന്ന അഭിനന്ദന മെസേജ് നോക്കിയ അയാൾ ഞെട്ടി! അക്കൗണ്ടിൽ 10 ലക്ഷം ദിർഹം!

യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ വിജയി ഫിലിപ്പീൻസിൽ നിന്നുള്ള കാർ​ഗോ-ലോജിസ്റ്റിക്സ് ജീവനക്കാരൻ ബ്യൂർ​ഗാർഡ് ലിം. ഒരു മില്യൺ ദിർഹമാണ് 2004 മുതൽ യുഎഇയിൽ ജീവിക്കുന്ന അദ്ദേഹം സ്വന്തമാക്കിയത്. യുഎഇ ലോട്ടറിയുടെ അവതരണത്തിന് ശേഷമുള്ള രണ്ടാമത്തെ മില്യൺ ദിർഹം വിജയിയാണ് ലിം. സോഷ്യൽ മീഡിയയിലൂടെ ലോട്ടറിയെക്കുറിച്ച് അറിഞ്ഞാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

“സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഞാൻ പ്രയാസത്തിലായിരുന്നു. അതിനായി ഞാൻ കുടുംബത്തോട് സഹായം ചോദിക്കാൻ ഇരിക്കുകയായിരുന്നു, എങ്കിലും എനിക്ക് ഉള്ളിൽ തോന്നിയിരുന്നു, ഞാൻ തന്നെ ഒരു വഴി കണ്ടെത്തണം എന്ന്. ആ രാത്രി ഞാൻ സ്വപ്നത്തിൽ എന്റെ അമ്മ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു. പിന്നീട് ഫോൺ നോക്കിയപ്പോൾ കണ്ട നോട്ടിഫിക്കേഷൻ ‘അഭിനന്ദനങ്ങൾ.’ എന്നാണ്. എനിക്കത് വിശ്വസിക്കാനായില്ല. ഞാനും ഭാര്യയും രണ്ടു തവണ പരിശോധിച്ചു, നമ്പറുകൾ കൃത്യമാണല്ലോ എന്ന്. അത് യഥാർത്ഥമാണെന്ന് ഉറപ്പിച്ചു.”

“അതിശയകരമായ ഈ നറുക്കെടുപ്പിലെ വിജയിക്ക് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. എല്ലാ കളിക്കാർക്കും സന്തോഷവും മറക്കാനാ​ഗ്രഹിക്കാത്ത നിമിഷങ്ങളും സമ്മാനിക്കുകയാണ് ഞങ്ങളുടെ ആ​ഗ്രഹം.” ദി ​ഗെയിം എൽഎൽസി ലോട്ടറി ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞു.

ഒരു മില്യൺ ദിർഹം നേടിയതോടെ മകന്റെ ബിസിനസ്സിൽ പണം നിക്ഷേപിക്കാനാണ് ബ്യൂർ​ഗാർഡ് തീരുമാനിച്ചിരിക്കുന്നത്. ഈ സമ്മാനത്തുക സമാധാനം നൽകുന്നു. ഒരുപാട് നാളുകളായി കൊണ്ടുനടക്കുന്ന സമ്മർദ്ദം ഇല്ലാതായി - അദ്ദേഹം പറയുന്നു.

കുടുംബത്തെ സഹായിക്കുക എന്നതാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. കുടുംബത്തിന് ആവശ്യങ്ങളുണ്ടായപ്പോൾ എല്ലാം അതേറ്റെടുത്തിരുന്ന ലിം, കയ്യിലെ പണം കുറഞ്ഞുവന്നതോടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന അവസ്ഥയിലായിരുന്നു. “ഇനി അത് ഉണ്ടാകില്ല” - അദ്ദേഹം പറയുന്നു.

ഇനിയും ​ഗെയിം കളിക്കും എന്നാണ് ബ്യൂർ​ഗാർഡ് പറയുന്നത്. പക്ഷേ, ഉത്തരവാദിത്തോടെ ​ഗെയിം കളിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. “കയ്യിൽ അധികം പണമുണ്ടെങ്കിൽ ​ഗെയിം കളിക്കൂ. പക്ഷേ, എപ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് ആദ്യം പ്രാധാന്യം നൽകൂ. എല്ലാത്തിനും സമതുലനം വേണം.” - വിജയി ഓർമ്മിപ്പിക്കുന്നു.

അടുത്ത നറുക്കെടുപ്പ് മാർച്ച് 22-നാണ്. ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാൻ സന്ദർശിക്കാം - www.theuaelottery.ae

ഉത്തരവാദിത്തത്തോടെ ​ഗെയിം കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കളിക്കാർക്ക് അവബോധം നൽകുകയാണ് യുഎഇ ലോട്ടറി. കളിക്കാർക്ക് അതിന് ആവശ്യമായ വിവരങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നത് വഴി കൃത്യമായ തീരുമാനങ്ങൾ എടുത്ത് ലോട്ടറിയിൽ പങ്കെടുക്കാനും ഉത്തരവാദിത്തോടെയുള്ള പെരുമാറ്റം പ്രകടിപ്പിക്കാനും കളിക്കാർക്ക് പ്രചോദനം നൽകുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം