
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറക്കുമതി ചെയ്ത മദ്യവും ലഹരിവസ്തുക്കളും കടത്തിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സുരക്ഷാ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരൻ, ഒരു സൗദി പൗരൻ, രണ്ട് കുവൈത്തികൾ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ഇറക്കുമതി ചെയ്ത 919 കുപ്പി മദ്യവും 200 സൈക്കോട്രാപിക് ഗുളികകളും കണ്ടെടുത്തു. ലഹരി വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമാനുമതി നേടിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെയും ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമ നടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന്, മദ്യം തുടങ്ങിയവ കടത്തുകയോ വിതരണം നടത്തുകയോ ചെയ്താൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വ്യക്തമാക്കി. പൊതുസുരക്ഷയെ ബാധിക്കുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനത്തിനും ശക്തമായ നിരീക്ഷണവും നിയമ നടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
read more: കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ