യുഎഇയിൽ ബിസിനസ്​ അവസരം തേടുന്നവർക്കും നിക്ഷേപകർക്കും​ ആറുമാസ സന്ദർശക വിസ

Published : Feb 21, 2025, 12:54 PM IST
യുഎഇയിൽ ബിസിനസ്​ അവസരം തേടുന്നവർക്കും നിക്ഷേപകർക്കും​ ആറുമാസ സന്ദർശക വിസ

Synopsis

വിസ ലഭിക്കാന്‍ നാല് നിബന്ധനകളാണ് മുമ്പോട്ട് വെച്ചിരിക്കുന്നത്. ഈ വിസ ഉപയോഗിച്ച്  180 ദിവസത്തില്‍ കൂടുതൽ രാജ്യത്ത് തങ്ങാനാകില്ല. 

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. 

നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐസിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. 

Read Also -  സൗദി റിയാലിന് ഇനി ഔദ്യോഗിക ചിഹ്നം, പ്രഖ്യാപിച്ച് സൽമാൻ രാജാവ്

അ​പേ​ക്ഷ​ക​ൻ യു​എഇ​യി​ൽ ബി​സി​ന​സ്​ സാ​ധ്യ​ത തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​യു​ള്ള പ്ര​ഫ​ഷ​ന​ലാ​യി​രി​ക്ക​ണം. ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം, യുഎ.ഇ​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്ക​ണം, തു​ട​ർ​ന്നു​ള്ള യാ​ത്ര​ക്കോ രാ​ജ്യ​ത്തു​നി​ന്ന് തി​രി​ച്ചു​പോ​കു​ന്ന​തി​നോ ക​ൺ​ഫേം ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം എ​ന്നി​വ​യാണ് നിബന്ധനകൾ. യുഎഇയുടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും മൂ​ല​ധ​ന ഉ​ട​മ​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യുഎഇ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒരുക്കിയിട്ടുള്ളതെന്ന്​ ഐസിപി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​യീ​ദ് അ​ൽ ഖൈ​ലി പ​റ​ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു