
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മയക്കുമരുന്ന് കൈവശം വെച്ച എട്ട് പേര്‍ പിടിയിലായി. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളില്‍ മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാല് പൗരന്മാരും ഉൾപ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്.
50 കിലോ ഹാഷിഷ്, 25,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 5 കിലോ മെതാംഫെറ്റാമൈൻ, ഒരു കിലോ രാസവസ്തുക്കൾ, 2,000 ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് ഇലക്ട്രോണിക് സ്കെയിലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 220,000 കുവൈത്ത് ദിനാർ ആണ്. പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
Read Also - സൗദിയിൽ ഒരു മാസത്തിനിടെ കണ്ടെത്തിയത് 39,000ലധികം ഗതാഗത നിയമലംഘനങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ