
അബുദാബി: അറബ് രാജ്യങ്ങള്‍ക്കിടിയിലെ ഏറ്റവും മികച്ച പാസ്‍പോര്‍ട്ടെന്ന ബഹുമതി യുഎഇക്ക് സ്വന്തം. ആഗോള കണ്‍സള്‍ട്ടിങ് സ്ഥാപനമായ നൊമാഡ് ക്യാപ്പിറ്റലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുപിന്നില്‍ കുവൈത്തും മൂന്നാം സ്ഥാനത്ത് ഖത്തറുമാണ്.
എത്രത്തോളം രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുമെന്നതിനൊപ്പം മറ്റ് ഘടകങ്ങളും കൂടി പരിശോധിച്ചാണ് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. നികുതിയും ഇരട്ട പൗരത്വവും വ്യക്തി സ്വാതന്ത്ര്യവും അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങളിലുണ്ട്. രാജ്യന്തര തലത്തില്‍ യുഎഇക്ക് 38-ാം സ്ഥാനവും കുവൈത്തിന് 97-ാം സ്ഥാനവും ഖത്തറിന് 98-ാം സ്ഥാനവുമാണുള്ളത്. ലക്സംബര്‍ഗാണ് പാസ്‍പോര്‍ട്ടുകളുടെ ശക്തി അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‍സര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam