
അബുദാബി; യുഎഇ ഫോട്ടോഗ്രാഫി ഫോറം, സോണി മിഡില്‍ ഈസ്റ്റുമായി സഹകരിച്ചു ഫോട്ടോഗ്രാഫി ശിൽപ്പശാല നടത്തി. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനടക്കമുള്ളവർ പങ്കെടുത്തു.യുഎഇയിലെ തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോഗ്രാഫർമാർക്ക് വേണ്ടിയാണ് വർക്ക് ഷോപ് സംഘടിപ്പിച്ചത്.
സങ്കേതങ്ങളും ശാസ്ത്രവും എത്ര പുരോഗമിച്ചാലും ഛായാഗ്രഹണ കലയിൽ അത് നിര്വഹിക്കുന്നവരുടെ സർഗാത്മകതയും അർപ്പണവുമാണ് മുഖ്യമെന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ പറഞ്ഞു. യുഎഇ ഫോട്ടോഗ്രാഫി ഫോറം സോണി മിഡ്‌ഡിൽ ഈസ്റ്റ് മായി സഹകരിച്ചു നടത്തിയ മാസ്റ്റർ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ഫോട്ടോഗ്രാഫി മേഖലയിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും ഫോട്ടോഗ്രാഫി ടെക്‌നിക്കുകളും വെഡിങ് ഫോട്ടോഗ്രാഫി മേഖലയിലെ പുത്തൻ രീതികളുമായി സോണി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ എബ്രഹാം തരകന്റെ വർക്ഷോപ്പും ഇതോടൊപ്പം നടത്തി. സോണിയുടെ മിറർ ലെസ്സ് ടെക്നോളജിയിൽ ഏറ്റവും പുതിയ ക്യാമറകളായ സോണി ആൽഫ 7 മാർക്ക് 3, സോണി ആൽഫ 9 എന്നിവയിലാണ് യുഎഇയിലെ തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോഗ്രാഫർമാർക്ക് വർക്ക് ഷോപ് നടന്നത്.
എമിരേറ്റ്സ് ഫോട്ടോഗ്രാഫി ഫോറം, ലെന്സ്മാന് സ്റ്റുഡിയോ എന്നിവരുടെ സഹകരണത്തോടെ ദുബായിൽ എമിരേറ്റ്സ് ഹെഡ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിലും അബുധാബിയിൽ ഗ്രാൻഡ് ഹയാത്തിലുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam