യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍

Published : Aug 06, 2022, 07:04 PM IST
യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍

Synopsis

വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് കാണിച്ച് കുട്ടിയുടെ പിതാന് പരാതി നല്‍കിയിരുന്നുവെന്ന് അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അറിയിച്ചു. 

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ ഒരു കുട്ടിയെ കാണാതായെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അജ്‍മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 13 വയസുകാരനായ ആണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീട്ടിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് കാണിച്ച് കുട്ടിയുടെ പിതാന് പരാതി നല്‍കിയിരുന്നുവെന്ന് അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അറിയിച്ചു. കുട്ടിയെ കണ്ടെത്താന്‍ പിതാവ് പൊലീസിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും 14 മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്‍തു.

കുട്ടി വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷവും കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പൊതുജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്തകള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അഭ്യര്‍ത്ഥിച്ചു.
 

Read also: പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; വന്‍ മദ്യശേഖരം പിടിച്ചെടുത്തു

300 നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന  നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക്.  രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി  ആഗസ്റ്റ് 25.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍  ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.

നവംബര്‍ 1 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ പ്രതിനിധികള്‍  നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ വച്ച് നല്‍കുന്നതാണ്.  എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും.   ശേഷം ജര്‍മ്മനിയിലെ  ആരോഗ്യമേഖലയില്‍  അസിസ്റ്റന്റ് നഴ്‌സുമാരായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകും.  തുടര്‍ന്ന് ജര്‍മ്മന്‍ ഭാഷാ ബി2 ലെവല്‍ പാസ്സായി അംഗീകാരം ലഭിക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജര്‍മ്മനിയില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും.  ജര്‍മ്മനിയിലെ  ബി2 ലെവല്‍ വരെയുള്ള ഭാഷാ പരിശീലനവും തികച്ചും സൗജന്യമാണ്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്
ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം