പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; വന്‍ മദ്യശേഖരം പിടിച്ചെടുത്തു

By Web TeamFirst Published Aug 6, 2022, 5:00 PM IST
Highlights

മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത മദ്യമെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത മദ്യമെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. നാല് പേരെ പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.
 

|| إدارة التحري وتقييم المخاطر تداهم موقعين للعمالة الوافدة بولاية السيب، وتضبط كميات كبيرة من المشروبات الكحولية . pic.twitter.com/bppgMOTzWW

— جمارك عُمان (@omancustoms)

Read also: കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ പിടിയില്‍; 2,100 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി

ഒമാനിലെ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്
മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. ഇബ്രി വിലായത്തിലെ അല്‍ ഖുറൈന്‍ പ്രദേശത്തായിരുന്നു സംഭവം.. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും  പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة من إخماد حريق شب في منزل بمنطقة القرين بولاية ، دون تسجيل إصابات. pic.twitter.com/y4FCQBjFr2

— الدفاع المدني والإسعاف - عُمان (@CDAA_OMAN)

Read also: ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്

പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അപ്പാര്‍ട്ട്മെന്റില്‍ കയറി മര്‍ദനം;  രണ്ട് പേര്‍ പിടിയില്‍
മസ്‍കത്ത്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറിയ പ്രതികള്‍ അവിടെ താമസിച്ചിരുന്നവരെ മര്‍ദിക്കുകയും ശേഷം മോഷണം നടത്തുകയും ചെയ്‍ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് പേരെ പ്രതികള്‍ തടഞ്ഞുവെയ്‍ക്കുകയും മര്‍ദിക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തുകയും ചെയ്‍തു. അറസ്റ്റിലായ രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിയിച്ചിട്ടുണ്ട്.

click me!