1000 ദിര്‍ഹം പിഴ ലഭിക്കും ഈ കുറ്റത്തിന്; വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

By Web TeamFirst Published Apr 13, 2019, 10:55 PM IST
Highlights

സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ സ്റ്റോപ്പ് നിര്‍ദേശം നല്‍കിയ ശേഷവും മുന്നോട്ട് നീങ്ങുന്ന മറ്റ് വാഹനങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയാണ്. 

അബുദാബി: യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ അവസാനിക്കാറയതോടെ ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. സ്കൂള്‍ ബസുകളിലെ സ്റ്റോപ് അടയാളം അവഗണിച്ച് നീങ്ങുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളാണ് പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ സ്റ്റോപ്പ് നിര്‍ദേശം നല്‍കിയ ശേഷവും മുന്നോട്ട് നീങ്ങുന്ന മറ്റ് വാഹനങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയാണ്. നിയമപ്രകാരം സ്കൂള്‍ ബസുകള്‍ സ്റ്റോപ്പ് അടയാളം കാണിച്ചാല്‍ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തണം. ഇത് ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

അബുദാബി പൊലീസ് പോസ്റ്റ് ചെയ്ത വീഡിയോ കാണാം...
 

click me!