യുഎഇയില്‍ ഇന്ന് പൊലീസിന്റെ ഫീല്‍ഡ് പരിശീലനം; ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Nov 24, 2022, 8:36 AM IST
Highlights

ഫീല്‍ഡ് പരിശീലനത്തിന്റെ ഭാഗമായി നിരവധി സേനാ വാഹനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരും. അതുകൊണ്ടുതന്നെ ഇവയുമായി അകലം പാലിക്കണമെന്നും പരിശീലനത്തിന്റെ ഒരു ദൃശ്യവും പൊതുജനങ്ങള്‍ പകര്‍ത്തരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഇന്ന് പൊലീസിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫീല്‍ഡ് പരിശീലനം നടക്കും. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒന്‍പത് മണി മുതല്‍ ജല്‍ഫര്‍ ടവറിന് എതിര്‍വശത്തായാണ് പരിശീലനം നടക്കുകയെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഫീല്‍ഡ് പരിശീലനത്തിന്റെ ഭാഗമായി നിരവധി സേനാ വാഹനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരും. അതുകൊണ്ടുതന്നെ ഇവയുമായി അകലം പാലിക്കണമെന്നും പരിശീലനത്തിന്റെ ഒരു ദൃശ്യവും പൊതുജനങ്ങള്‍ പകര്‍ത്തരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുവഴി വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍ ഈ പ്രദേശത്ത് എത്തുമ്പോള്‍ വേഗത കുറയ്ക്കണം. പൊലീസ് വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്നും പകരമുള്ള മറ്റ് വഴികള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

pic.twitter.com/Nw9ELMUqUY

— شرطة رأس الخيمة (@rakpoliceghq)


Read also:  ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ ട്രാക്ക്: സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ദുബൈ

മഴയില്‍ വാഹനങ്ങളുമായി അഭ്യാസം; യുഎഇയില്‍ നിരവധി യുവാക്കള്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു
​​​​​​​ദുബൈ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനം നടത്തിയ നിരവധി യുവാക്കള്‍ക്ക് ദുബൈയില്‍ പിഴ ലഭിച്ചു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‍തു. അഭ്യാസ പ്രകടങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റൗണ്ട് എബൗട്ടില്‍ നിന്ന് വിപരീത ദിശയില്‍ റോഡിലൂടെ ഓടിക്കുന്നതാണ് ഒരു വീഡിയോ ക്ലിപ്പിലുള്ളത്. മറ്റൊരു വീഡിയോയില്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. റോഡില്‍ നേരെ ഓടുകയായിരുന്ന ഒരു കാറിലേക്ക്, അഭ്യാസ പ്രകടനം നടത്തുന്ന ഡ്രൈവര്‍ കാര്‍ ഇടിച്ചുകയറ്റുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വൈറല്‍ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികളാണ് യുവാക്കളില്‍ നിന്നുണ്ടായതെന്ന് ദുബൈ പൊലീസ് പ്രതികരിച്ചു.

click me!