അഞ്ച് വയസുകാരന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായം തേടി യുഎഇ പൊലീസ്

Published : Sep 08, 2019, 06:33 PM ISTUpdated : Sep 08, 2019, 06:44 PM IST
അഞ്ച് വയസുകാരന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായം തേടി യുഎഇ പൊലീസ്

Synopsis

കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവര്‍ പൊലീസുമായി ബന്ധപ്പെട്ട് വിവരം നല്‍കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 901 എന്ന നമ്പറിലോ 05526604 ലോ വിളിക്കുകയോ അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

ദുബായ്: ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തിരിച്ചറിയാന്‍ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. റീഫ് മാളില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയ ഒരു സ്ത്രീയാണ് അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കള്‍ പൊലീസുമായി ബന്ധപ്പെടാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അഹ്‍മദ് അബ്ദുല്ല പറഞ്ഞു. കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവര്‍ പൊലീസുമായി ബന്ധപ്പെട്ട് വിവരം നല്‍കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 901 എന്ന നമ്പറിലോ 055526604 ലോ വിളിക്കുകയോ അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ