സെൻട്രൽ ബാങ്കിനും സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

Published : Oct 11, 2025, 04:49 PM IST
uae president

Synopsis

സെൻട്രൽ ബാങ്കിനും സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ജു​ഡീ​ഷ്യ​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. 

അബുദാബി: കേന്ദ്ര ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഗൗ​ര​വ​വും ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​വും അ​നു​സ​രി​ച്ച്​ പി​ഴ​ത്തു​ക 10 മ​ട​ങ്ങ്​ വ​രെ വ​ർ​ധി​പ്പി​ച്ച​താ​ണ്​ പു​തി​യ നി​യ​മ​ത്തി​ലെ ​പ്ര​ധാ​ന വ്യ​വ​സ്ഥ.

ബാ​ങ്കു​ക​ളു​ടെ​യും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​യ ‘സ​നാ​ദ​കി’​ന്​ കീ​ഴി​ൽ പ​രാ​തി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഏ​കീ​ക​രി​ക്കും. കൂ​ടാ​തെ സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ജു​ഡീ​ഷ്യ​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും പു​തി​യ നി​യ​മം അ​നു​വ​ദി​ക്കു​ന്നു.

നിയമത്തിലെ പ്രധാന ലക്ഷ്യങ്ങൾ 

ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ പരിവർത്തനത്തിനും സാമ്പത്തിക സേവന നവീകരണ ശ്രമങ്ങൾക്കും അനുസൃതമായി ശരിയായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കണം.

ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കൾക്കുള്ള പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള സംവിധാനം ഏകീകരിച്ച് ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്തുക.

ലൈസൻസുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക നില വഷളാകുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ, തുടക്കത്തിൽ തന്നെ ഇടപെടാനും പരിഹരിക്കാനുമുള്ള മുൻകരുതൽ നടപടികൾ സ്ഥാപിക്കുക.

നിയമലംഘനങ്ങളുടെ ഗൗരവവും ഇടപാടുകളുടെ അളവും അനുസരിച്ച് പിഴത്തുക വർദ്ധിപ്പിക്കുക. പിഴയുടെ മൂല്യത്തിൻ്റെ പത്ത് മടങ്ങ് വരെ വർദ്ധിപ്പിക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

പിഴകൾ ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യാനുള്ള വ്യവസ്ഥ, അന്തിമ കോടതി വിധിക്ക് മുമ്പ് പരിഹാരത്തിന് അവസരം നൽകൽ, പിഴ ഒത്തുതീർപ്പ് വിവരങ്ങൾ കേന്ദ്ര ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കൽ എന്നിവ നടപ്പാക്കുക.

ദേശീയ കറൻസിയുടെ സ്ഥിരത നിലനിർത്തുക, സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, വിദേശനാണ്യ കരുതൽ ശേഖരം വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുക.

ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ, വ്യക്തികൾക്കും ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും നൽകുന്ന എല്ലാത്തരം വായ്പകൾക്കും മതിയായ ഗ്യാരന്റികൾ നേടുകയും സൂക്ഷിക്കുകയും വേണം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി