യുഎഇയില്‍ അവധികള്‍ ഏകീകരിച്ചു; പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഇനി അവധികള്‍ തുല്യം

By Web TeamFirst Published Mar 6, 2019, 10:26 AM IST
Highlights

ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്ന രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനുമാണ് തീരുമാനം. 

അബുദാബി: യുഎഇയില്‍  പൊതു, സ്വകാര്യ അവധി ദിവസങ്ങള്‍ ഏകീകരിച്ചു. ദേശീയ അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്യമായിരിക്കും. സുപ്രധമായ നടപടിക്ക് യുഎഇ മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. 

2019-20 വര്‍ഷത്തെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ആകെയുള്ള അവധി ദിനങ്ങള്‍ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായിരിക്കും. ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്ന രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനുമാണ് തീരുമാനം. 

click me!