കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 381 പേര്‍

Published : May 27, 2022, 08:22 PM ISTUpdated : May 27, 2022, 08:25 PM IST
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 381 പേര്‍

Synopsis

വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം  3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 381 പേര്‍. 2,620 പേര്‍ക്ക് പരിക്കേറ്റു. 2020ല്‍ വാഹനാപകടങ്ങളില്‍ 256 പേരാണ് മരിച്ചത്.  2,437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം  3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാതെ സഞ്ചരിക്കുന്നതും പെട്ടെന്നുള്ള ലേന്‍ മാറ്റവും ബ്രേക്കിടലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ലോക്ക്ഡൗണായിരുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങാതിരുന്നതാണ് അപകടങ്ങള്‍ കുറയാന്‍ കാരണം.

ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും യുഎഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ (675) 2016ല്‍ (725) 2017ല്‍ (525) 2018ല്‍ (469) 2019 (448) എന്നിങ്ങനെയാണ് വാഹനാപകടങ്ങളിലെ മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചതും പരിക്കേറ്റതും കൂടുതല്‍ ഏഷ്യന്‍ സ്വദേശികള്‍ക്കാണ്. 

അബുദാബി: ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച 600,000 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പൊലീസ് പിടിച്ചെടുത്തത്. 

അറബ് വംശജരാണ് പിടിയിലായതെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 'പോയിസണസ് സ്റ്റോണ്‍സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ള ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. ലഹരിമരുന്ന് കടത്ത് കണ്ടെത്താനും പ്രതികളെ പിടികൂടാനുമായുള്ള തന്ത്രങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള രീതി, അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റാഷിദി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാഹന മോഷണവും കവർച്ചാ ശ്രമവും; കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിരമിച്ച ഉദ്യോഗസ്ഥന് കഠിന തടവ്
കുവൈത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിൽ, ഈ വർഷം ലൈസൻസ് റദ്ദാക്കാൻ അപേക്ഷിച്ചത് മൂവായിരത്തിലേറെ കമ്പനികൾ