യുഎഇയില്‍ 1,214 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Dec 05, 2020, 03:59 PM IST
യുഎഇയില്‍ 1,214 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

83,146 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.

അബുദാബി: യുഎഇയില്‍ പുതിയതായി 1,214 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ശനിയാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 670 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

83,146 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 175,276 ആയി. ഇവരില്‍ 158,498 പേരാണ് ഇതിനോടകം രോഗമുക്തരായത്.  589 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ 16,189 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.72 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു