യുഎഇയില്‍ ഇന്നും 2500ലേറെ പുതിയ കൊവിഡ് കേസുകള്‍, ആറ് മരണം

Published : Jan 10, 2021, 04:25 PM ISTUpdated : Jan 10, 2021, 05:15 PM IST
യുഎഇയില്‍ ഇന്നും 2500ലേറെ പുതിയ കൊവിഡ് കേസുകള്‍, ആറ് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 171,951 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,454 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ ആറ് പുതിയ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 171,951 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ  2,30,578 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,06,114 പേരാണ് ഇതിനോടകം രോഗമുക്തരായത്. 708 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 23,756 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ കാമ്പയിനും രാജ്യത്ത് പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന് ശനിയാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...