യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല

Published : Jul 12, 2022, 06:58 PM IST
യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല

Synopsis

രാജ്യത്ത് ചികിത്സയിലായിരുന്ന 1,288 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത്  1,554 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,288  കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ  1,23,037 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

Read also: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,66,075 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,46202 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,324 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍  17,549 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 
 

പെരുന്നാള്‍ ദിനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ  വാഹനം ഇടിച്ചു മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ അബഹയില്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.

അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ: സജ്‌ന നരിക്കുനി, കുട്ടികള്‍ : റമിന്‍ മുഹമ്മദ്, മൈഷ മറിയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം