യുഎഇയില്‍ 1,657 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

By Web TeamFirst Published Jun 24, 2022, 3:50 PM IST
Highlights

പുതിയതായി നടത്തിയ 3,12,752  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,657  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,665 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 3,12,752  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,35,345 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  9,15,857 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,310 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  

announces 1,657 new cases, 1,665 recoveries and 1 death in last 24 hours pic.twitter.com/lPeaHS2W7i

— WAM English (@WAMNEWS_ENG)

 

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

അബുദാബി: ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റിയാണ് (ടി.ഡി.ആര്‍.എ) സാമൂഹിക മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.

യുഎഇയില്‍ ഇന്ന് ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ഐഫോണുകളിലുള്ള ഐ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം മെസേജുകള്‍ ലഭിക്കുകയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ട്വിറ്റിലൂടെ പങ്കുവെച്ച വീഡിയോയില്‍, ഒരു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചുവെന്നും ഇത് സ്വന്തമാക്കാനായി 5000 ഡോളര്‍ നിക്ഷേപിക്കാനും ആവശ്യപ്പെടുന്നതാണ് കാണിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് അവയുടെ പിന്നാലെ പോയാല്‍ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാര്‍ കൊണ്ടുപോകുമെന്നും വീഡിയോ പറയുന്നു. 

ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണുകളിലെ ഐ മെസഞ്ചര്‍ ആപ് വഴി സന്ദേശം അയച്ചുകൊണ്ട് ഒരു പുതിയ തരം തട്ടിപ്പിന് ശ്രമം നടക്കുന്നതായി വീഡിയോയുടെ അവസാനം ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നുമുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

click me!