യുഎഇയില്‍ 1,778 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Published : Jun 30, 2022, 04:33 PM ISTUpdated : Jun 30, 2022, 06:32 PM IST
യുഎഇയില്‍  1,778 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Synopsis

പുതിയതായി നടത്തിയ  2,88,743 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത്  1,778 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന  1,657  കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ മരണപ്പെട്ടതായും അറിയിപ്പില്‍ പറയുന്നു.

പുതിയതായി നടത്തിയ  2,88,743 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,45,800 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  9,25,849 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,316 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,635 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; മൂന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം  പുറത്തിറക്കി. കൊവിഡ്  പടരാനുള്ള സാധ്യതകൾ കുറയ്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും, രോഗികളും, സന്ദർശകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന്  വിജ്ഞാപനത്തിൽ പറയുന്നു.

പൊതു സമൂഹത്തിലെ ഒത്തുചേരലുകളും, കലാ - സാംസ്‌കാരിക പരിപാടികളും വർദ്ധിച്ചത് മൂലവും, കൂടുതൽ വിമാന സർവീസുകൾ പുനഃരാംഭിച്ചതും  കോവിഡ് കേസുകൾ വീണ്ടും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നത് ആരോഗ്യ  മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി  വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം രാജ്യത്തെ  ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്  രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആന്റ് കൺട്രോൾ, രാജ്യത്തെ  ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക്  നിർബന്ധമാക്കുന്നത്.

ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. സംശയകരമായ ഏതെങ്കിലും കേസുകൾ  കണ്ടെത്തിയാൽ പരിശോധിച്ച് വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടു. വൈറസ് പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നതിൽ  ശ്രദ്ധാലുക്കളായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച്  കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ ഒന്‍പത് മാസം മുമ്പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ബൂസ്റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ