യുഎഇയില്‍ ഇന്ന് 215 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

Published : Apr 06, 2022, 05:16 PM IST
യുഎഇയില്‍ ഇന്ന് 215 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

Synopsis

പുതിയതായി നടത്തിയ 2,30,104 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 614 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ  2,30,104 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,92,929 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  8,71,669 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 18,958 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs