യുഎഇയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം

By Web TeamFirst Published Sep 27, 2021, 4:38 PM IST
Highlights

പുതിയതായി നടത്തിയ  2,61,852 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,180  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ (United Arab Emirates)പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്.

പുതിയതായി നടത്തിയ  2,61,852 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,180  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,516 പേര്‍ രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,570 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 

آخر الإحصائيات حول إصابات فيروس كوفيد 19 في الإمارات

The latest update of Coronavirus (Covid 19) in the UAE pic.twitter.com/2F9uhKLXIB

— وزارة الصحة ووقاية المجتمع - MOHAP UAE (@mohapuae)

കൊവിഡ് രോഗവ്യാപനം കാര്യമായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിച്ചിരുന്നു. ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്ച അധികൃതര്‍ അറിയിച്ചിരുന്നു. തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും അടച്ചിട്ട സ്ഥലങ്ങളില്‍ ഒരു വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ല.

click me!