യുഎഇയില്‍ 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Published : Jan 14, 2021, 04:47 PM IST
യുഎഇയില്‍ 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,26,625 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.29 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. 

അബുദാബി: യുഎഇയില്‍ പുതിയതായി 3,382 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,671 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,26,625 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.29 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,42,969 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,15,820 പേര്‍ രോഗമുക്തരാവുകയും 726 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 26,423 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും
കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി; മയക്കുമരുന്ന് കടത്തിന് ജയിൽശിക്ഷ