
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 353 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,033 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,02,346 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,089 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,50,156 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 32,631 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) (RTA) ടാക്‌സി ഡ്രൈവര്‍മാരെ (taxi drivers) റിക്രൂട്ട് ചെയ്യുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച മുതലാണ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുക. പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു
രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ഉണ്ടാവണം. ഫുള്‍ ടൈം മിഡ്-കരിയര്‍ ജോലിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മിഡ്-കരിയര്‍ ജോലിയിലുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഇന്നും ഈ മാസം 18 നും നടത്തും. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര് റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണം. വിലാസം- പ്രിവിലേജ് ലേബര് റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ബെയില്‍ സെന്റര്‍, ദെയ്‌റ. സമയം- രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുട ബെയോഡേറ്റ privilege.secretary@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. അല്ലെങ്കില്‍ 055-5513890 എന്ന നമ്പരില്‍ വാട്‌സാപ്പ് ചെയ്യാം.
23നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. 2,000 ദിര്‍ഹം പ്രതിമാസ ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും. ജോലിക്ക് അപേക്ഷിക്കാന്‍ ദുബൈ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam