യുഎഇയില്‍ 721 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ ഒരു മരണം

By Web TeamFirst Published Aug 17, 2022, 11:30 PM IST
Highlights

 പുതിയതായി നടത്തിയ 2,24,482 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 721 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് ചികിത്സയിലായിരുന്ന 631 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‍തു.  പുതിയതായി നടത്തിയ  2,24,482  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,007,039 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  985,429 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,340 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍  19,270 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
 

announces 721 new cases, 631 recoveries and 1 death in last 24 hours pic.twitter.com/AKttK9yG16

— WAM English (@WAMNEWS_ENG)

സൗദി അറേബ്യയില്‍ കൊവിഡ് മൂലം മരണങ്ങളില്ലാത്ത ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 104 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം മരണമില്ലാത്ത ആശ്വാസ ദിനം. അതേ സമയം രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 79 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 104 പേർക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരില്‍ 132 പേർ രോഗമുക്തരാവുകയും ചെയ്‍തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 8,12,300 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,99,219 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,272 ആയി. നിലവിലുള്ള രോഗബാധിതരിൽ 3,809 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

click me!