യുഎഇയില്‍ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളില്ല; 923 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Aug 8, 2022, 4:45 PM IST
Highlights

രാജ്യത്ത് ചികിത്സയിലായിരുന്ന 895 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 923 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് ചികിത്സയിലായിരുന്ന 895 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,42,798  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,99,637 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,78,503 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,797 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

announces 923 new cases, 895 recoveries and no deaths in last 24 hours pic.twitter.com/Er4PbNFmmd

— WAM English (@WAMNEWS_ENG)

 

യുഎഇ പ്രളയം; പാസ്‍പോര്‍ട്ട് ഉള്‍പ്പെടെ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായി,  ആശങ്കയില്‍ പ്രവാസികള്‍

ഫുജൈറ: യുഎഇയിലെ കനത്ത മഴയിലും പ്രളയത്തിലും പാസ്‍പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായ വിഷമത്തിലാണ് പ്രവാസികള്‍. വിലപിടിപ്പുള്ള സാധനങ്ങള്‍ പോലും മാറ്റിവെക്കാനുള്ള സമയം ലഭിച്ചില്ലെന്നാണ് പ്രവാസികള്‍ പറയുന്നു. രാത്രി കടപൂട്ടി താമസ സ്ഥലത്ത് എത്തിയവര്‍ തിരികെ ചെന്നപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വെള്ളം കയറിത്തുടങ്ങിയതെന്ന് മലയാളിയായ സജീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ചെറിയ രീതിയില്‍ വെള്ളം കയറി. പിന്നീട് വളരെ വേഗം താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വെള്ളം നിറയുകയായിരുന്നു.

അപ്രതീക്ഷിതമായി വെള്ളം കയറിയതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ പോലും എടുത്തുമാറ്റാന്‍ പലര്‍ക്കും സാധിച്ചില്ല. പലരും ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് വലിയ തോതില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ചെയ്‍തിരുന്നു. എന്നാല്‍ ഇവയെല്ലാം വെള്ളം കയറി നശിച്ചു.  കൊല്ലം സ്വദേശി സുബകന് മരുഭൂമിയില്‍ രണ്ടുപതിറ്റാണ്ട് ചോരനീരാക്കി നേടിയെടുത്ത സമ്പാദ്യമാണ് ഒരൊറ്റമഴയില്‍ ഇല്ലാതായത്. വീടും വാഹനവുമെല്ലാം നഷ്ടമായി. വാഹനം ഉപയോഗിക്കാനാവാത്ത വിധത്തില്‍ നശിച്ചുപോയി.

നാലു വയസ്സുകാരന്റെ പാട്ട് വൈറല്‍; പങ്കുവെച്ച് ശൈഖ് ഹംദാന്‍, വീഡിയോ

കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതവും കച്ചവടവുമെല്ലാം ഒന്നു പച്ചപിടിച്ചു വരുന്നതിനിടെയാണ് വേനല്‍കാലത്ത് ഇത്തവണ അപ്രതീക്ഷിത മഴയെത്തിയത്. വിലപ്പെട്ട സാധനങ്ങളൊക്കെ വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാഴ്ചകളാണ് പലര്‍ക്കും പിന്നീട് കാണേണ്ടി വന്നത്. അവയെല്ലാം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. പാസ്‍പോര്‍ട്ടും, വിദ്യാഭ്യാസ രേഖകളും അടക്കം മഴവെള്ളപാച്ചിലില്‍ ഒഴുകിപോയവര്‍ ആശങ്കയിലാണ്.  

click me!