14,000 പാക്കറ്റ് പാന്‍മസാലയുമായി പ്രവാസി അറസ്റ്റില്‍

By Web TeamFirst Published Aug 8, 2022, 3:22 PM IST
Highlights

ഇബ്രിയിലെ ഒരു ഗ്രാമത്തില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയുടെ പക്കല്‍ നിന്ന് വലിയ അളവിലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. 

മസ്‍കത്ത്: ഒമാനില്‍ 14,000ല്‍ അധികം പാക്കറ്റ് പാന്‍മസാലയുമായി പ്രവാസി അറസ്റ്റില്‍. രാജ്യത്തെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് (സി.പി.എ) നടപടിയെടുത്തത്. പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒമാനിലെ ഇബ്രി വിലായത്തിലായിരുന്നു സംഭവം. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് പരിശോധന നടത്തിയത്. ഇബ്രിയിലെ ഒരു ഗ്രാമത്തില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയുടെ പക്കല്‍ നിന്ന് വലിയ അളവിലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നിരോധിത വസ്‍തുക്കളുടെ വ്യാപനം തടയുന്നതിന്, വിവിധ ഗവര്‍ണറേറ്റുകളിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റികള്‍, അവയ്‍ക്ക് കീഴിലുള്ള ഡയറക്ടറേറ്റുകളും ഡിപ്പാര്‍ട്ട്മെന്റുകളും വഴി സ്വീകരിക്കുന്ന നടപടികളുമായി ഭാഗമാണിതെന്നും അധികൃതര്‍ അറിയിച്ചു.  

Read also: നിയമലംഘനം; ഒമാനില്‍ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി

ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ പിടികൂടി
മസ്‌കറ്റ്: ഒമാനില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്.

മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ ചേര്‍ന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം

إدارة مكافحة المخدرات والمؤثرات العقلية بقيادة شرطة محافظة مسندم تتمكن من ضبط (٤٣) كيلوجرام من مخدر الحشيش وكميات من مخدري الكريستال والهيروين وكمية من أقراص المؤثرات العقلية وأسلحة نارية في إحدى المزارع. pic.twitter.com/iP5EF3rq7W

— شرطة عُمان السلطانية (@RoyalOmanPolice)

 

പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യശേഖരം പിടികൂടി
മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ മദ്യശേഖരം. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്.

വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പരിശോധനകള്‍ക്കിടെ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണ്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. പ്രതികള്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

click me!