യുഎഇയില്‍ ഇന്ന് 94 കൊവിഡ് കേസുകള്‍, ഒരു മരണം

By Web TeamFirst Published Oct 24, 2021, 7:35 PM IST
Highlights

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,284 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,250 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

അബുദാബി: യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 123 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എമിറേറ്റ്സിന്‍റെ മുഖമാണ് നിങ്ങള്‍; സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ 50 പ്രവാസികളെ യുഎഇ ആദരിക്കും

രാജ്യത്ത് ആകെ 9.1 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,284 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,250 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,130 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,904 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

യുഎഇയില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

click me!