യുഎഇയില്‍ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Apr 30, 2020, 11:50 PM IST
Highlights

100 പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 2429 ആയി. 27,000ത്തോളം പേരെയാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. 

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 552 പേര്‍ക്കാണ് രാജ്യത്ത് വ്യാഴാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് അതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 12,481 ആയി. ഇതുവരെ 105 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 

ഇന്ന് മരണപ്പെട്ടവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം 100 പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 2429 ആയി. 27,000ത്തോളം പേരെയാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ദുബായ് മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു. റസ്റ്റോറന്റുകളിലും കടകളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കളെത്തുന്നുണ്ട്. 

click me!