ഭാഗ്യം തുണച്ചവരിൽ അധ്യാപകനും; എമിറേറ്റ്‌സ് ലോട്ടോയിൽ 5 ലക്ഷം ദിർഹം വീതം സ്വന്തമാക്കിയവർ വിജയകഥ പറയുന്നു

By Web TeamFirst Published Jul 1, 2020, 5:15 PM IST
Highlights

നറുക്കെടുക്കപ്പെട്ട ആറു നമ്പറുകളിൽ അഞ്ചെണ്ണം യോജിച്ചുവന്ന നാലു ഭാഗ്യവാൻമാരാണ് 5 ലക്ഷം ദിർഹം വീതം നേടിയത്. അപ്രതീക്ഷിത നേട്ടം കൈവരിച്ചതിൻറെ സന്തോഷം പങ്കുവെക്കുകയാണ് വിജയികൾ. കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിൾ വാങ്ങി അടുത്ത നറുക്കെടുപ്പിൽ പങ്കാളിയാവാം. 

ദുബായ്: കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ രണ്ട് മില്ല്യൺ ദിർഹം പങ്കിട്ടെടുത്ത് നാലുപേർ. നറുക്കെടുക്കപ്പെട്ട ആറു നമ്പറുകളിൽ അഞ്ചെണ്ണം യോജിച്ചുവന്ന നാലു ഭാഗ്യവാൻമാരാണ് 5 ലക്ഷം ദിർഹം വീതം നേടിയത്. അപ്രതീക്ഷിത നേട്ടം കൈവരിച്ചതിൻറെ സന്തോഷം പങ്കുവെക്കുകയാണ് വിജയികൾ. എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചവരിൽ അയർലൻഡ് സ്വദേശിയായ ഒരു അധ്യാപകനും ഉൾപ്പെടുന്നു. അബുദാബിയിൽ താമസിക്കുന്ന 28കാരനായ ബാരി ഡ്വയറാണ് ഈ ഭാഗ്യവാൻ. എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ ഭാഗ്യം തുണയ്ക്കുന്ന ആദ്യ അയർലൻഡുകാരൻ കൂടിയാണ് ബാരി ഡ്വയർ.

മാതാപിതാക്കളും അഞ്ച് മക്കളും അടങ്ങിയ കുടുംബത്തിലെ മൂന്നാമത്തെ മകനായ ബാരി കഴിഞ്ഞ അഞ്ചു വർഷങ്ങളായി യുഎഇയിൽ താമസിച്ചു വരികയാണ്. അച്ഛനും അമ്മയും മറ്റ് സഹോദരങ്ങളുമെല്ലാം സ്വദേശത്ത് തന്നെയാണിപ്പോഴും. ''ഞാൻ ശരിക്കും ത്രില്ലിലാണ്, ഏറെ ഭാഗ്യവാനായി തോന്നുന്നു, ഇത്തരത്തിലൊന്ന് ജീവിതത്തിൽ സംഭവിക്കുമെന്ന് ആർക്കും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സമ്മാനാർഹനായെന്ന് അറിയിച്ചു കൊണ്ടുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചപ്പോൾ ഞാൻ വിചാരിച്ചത് ചെറിയ തുകയാവും എന്നാണ്. എന്നാൽ ലോഗിൻ ചെയ്ത് സമ്മാനത്തുക കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇപ്പോഴും ഞാനതിൻറെ ആഹ്ലാദത്തിൽ തന്നെയാണ്!'' - ബാരി പറഞ്ഞു. സ്ഥിരമായി നറുക്കെടുപ്പുകളിൽ പങ്കെടുക്കുകയോ ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയോ ചെയ്യാത്ത ബാരി ഈ വിജയത്തോടെ തനിക്ക് ലഭിച്ച തുക വീടിനും വീട്ടുകാർക്കുമായി ചെലവഴിക്കാനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കി വെക്കാനുമാണ് ആഗ്രഹിക്കുന്നത്. 

ഒരു പതിറ്റാണ്ടായി 'ഡാന്യൂബ് ഹോമി'ലെ സെക്ഷൻ സൂപ്പർവൈസറായ ഫിലിപ്പീൻസ് സ്വദേശി മറിസർ അലിബുദ്ബുദ് ജരുമായനാണ് രണ്ട് മില്ല്യൺ ദിർഹം പങ്കിട്ടെടുത്തവരിൽ മറ്റൊരാൾ. ''നറുക്കെടുപ്പിൽ മറ്റുള്ളവർ വിജയിക്കുന്നത് അറിയുമ്പോൾ ഞാൻ എപ്പോഴും വിചാരിച്ചിരുന്നത് എനിക്ക് അതിനുള്ള ഭാഗ്യമില്ലെന്നായിരുന്നു. ഈ വിജയത്തിൽ എനിക്ക് നന്ദി പറയാനുള്ളത് ദൈവത്തിനോടും, മരണപ്പെട്ട എൻറെ പിതാവിനോടുമാണ്. അദ്ദേഹത്തിൻറെ അനുഗ്രഹമാണ് എൻറെ കുടുംബത്തിന് സഹായകമായത്. മൂന്ന് ആൺമക്കളും മൂന്ന് കൊച്ചുമക്കളും എൻറെ അമ്മയുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കുന്ന സ്ത്രീയാണ് ഞാൻ'' -43കാരിയായ മറിസർ പറഞ്ഞു.

ഫിലിപ്പീൻസിൽ തന്റെ നാട്ടിലുള്ള പള്ളിയ്ക്കായും തന്റെ കുടുംബത്തിനായും ഈ വിജയം നീക്കി വെക്കാനാണ് മറിസറിൻറെ ആഗ്രഹം. ''ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന എമിറേറ്റ്‌സ് ലോട്ടോയ്ക്ക് വളരെയധികം നന്ദി'' - മറിസർ കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിൽ നിന്ന് തന്നെയുള്ള 35കാരനായ ജിൻഖി സോളമൻ ഗല്ലാർസണാണ് എമിറേറ്റ്‌സ് ലോട്ടോയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ വിജയിച്ച അടുത്ത ഭാഗ്യവതി. 14 വർഷമായി ദുബായിൽ താമസിക്കുന്ന ജിൻഖി സീനിയർ ടെക്‌നിക്കൽ അഡ്മിനിസ്‌ട്രേറ്ററും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭാഗ്യം തന്നെ തുണച്ചതിൽ അതീവ സന്തോഷവതിയാണ് ജിൻഖി. 

''വിജയിച്ച നമ്പർ പരിശോധിക്കുമ്പോൾ എൻറെ ഹൃദയം വല്ലാതെ മിടിക്കുകയായിരുന്നു. കാരണം എനിക്കറിയാമായിരുന്നു അതെൻറെ ടിക്കറ്റിലെ നമ്പറായിരുന്നെന്ന്. ഞാൻ സ്ഥിരമായി നറുക്കെടുപ്പുകളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതിന് മുമ്പ് ഒരിക്കലും വിജയിയായിട്ടില്ല. അതുകൊണ്ടുതന്നെ ശരിക്കും ഞെട്ടി, അവിശ്വനീയമായിരുന്നു വിജയം''- ജിൻഖി പറഞ്ഞു. ''എൻറെ മകൻറെ വിദ്യാഭ്യാസത്തിനും അവൻറെ ഭാവിക്കുമായും ഒപ്പം ഞങ്ങൾ സ്വപ്നം കണ്ട ജീവിതത്തിനായും തുക ചിലവഴിക്കും. അതോടൊപ്പം തന്നെ ഫിലീപ്പീൻസിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ആഗ്രഹമുണ്ട്.'' -സമ്മാനത്തുകകൊണ്ട് എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി. 

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ അഞ്ചു ലക്ഷം ദിർഹം സ്വന്തമാക്കിയവരിൽ നാലാമൻ പാകിസ്ഥാൻ സ്വദേശിയാണ്. തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. 

കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിൾ വാങ്ങി അടുത്ത നറുക്കെടുപ്പിൽ പങ്കാളിയാവാം. കളക്ടിബിൾ വാങ്ങിയ ശേഷം ലോട്ടോയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ 1 മുതൽ 49 വരെയുള്ള സംഖ്യകളിൽ നിന്ന് ആറ് സംഖ്യകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങൾ തെരഞ്ഞെടുത്ത 6 നമ്പറുകൾ നറുക്കെടുപ്പിൽ വരികയാണെങ്കിൽ മുഴുവൻ സമ്മാനത്തുകയും നിങ്ങൾക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയുംവെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാനാവും. ജൂലൈ 4 ശനിയാഴ്ച രാത്രി 9 മണിക്കാണ്എമിറേറ്റ്സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്.

കളക്ടിബിളുകൾ, വിജയികളുടെവിവരം, നിബന്ധനകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദർശിക്കാം.

click me!