Latest Videos

ദില്ലിയില്‍ നടക്കുന്ന അന്താരാഷ്‍ട്ര വ്യാപാര മേളയില്‍ യുഎഇ പങ്കെടുക്കും

By Web TeamFirst Published Oct 31, 2021, 2:12 PM IST
Highlights

യുഎഇക്ക് പുറമെ ബഹ്റൈന്‍, ചൈന, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഘാന, കിര്‍ഗിസ്ഥാന്‍, തുനീഷ്യ, തുര്‍ക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇതിനോടകം മേളയില്‍ പങ്കാളിത്തം ഉറപ്പിച്ചത്. 

ദില്ലി: ദില്ലിയില്‍ വെച്ച് അടുത്ത മാസം നടക്കുന്ന ഇന്ത്യ അന്താരാഷ്‍ട്ര വ്യാപാര മേളയില്‍ (India International Trade Fair) യുഎഇ (UAE) പങ്കെടുക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് (Ministry of Commerce and Industry) കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ദക്ഷിണേഷ്യ കാത്തിരിക്കുന്ന വ്യാപാര മേN നവംബര്‍ 14 മുതല്‍ 27 വരെയാണ് ദില്ലിയില്‍ നടക്കുക.

യുഎഇക്ക് പുറമെ ബഹ്റൈന്‍, ചൈന, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഘാന, കിര്‍ഗിസ്ഥാന്‍, തുനീഷ്യ, തുര്‍ക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇതിനോടകം മേളയില്‍ പങ്കാളിത്തം ഉറപ്പിച്ചത്. കൂടുതല്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡിനെതിരായ പോരട്ടത്തിലെ നിര്‍ണായക നാഴകക്കല്ലായി കൂടിയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന മേളയെ രാജ്യം കാണുന്നത്. 73,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള വേദിയാണ് മേളയ്‍ക്കായി തയ്യാറാക്കുന്നത്. ഇത് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണ്. മേളയുടെ ആദ്യ അഞ്ച് ദിവസങ്ങളില്‍ പ്രവേശനം വ്യവസായികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. 

click me!