വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ; കനത്ത പിഴയും തടവുശിക്ഷയും

By Web TeamFirst Published May 4, 2020, 11:57 AM IST
Highlights
  • സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ.
  • പിഴയോ തടവുശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

ദുബായ്: സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തീരിയിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ശിക്ഷയായി നല്‍കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

പിഴയോ തടവുശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. എല്ലാവര്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ മതവിദ്വേഷം വളര്‍ത്തുന്ന പ്രതികരണങ്ങള്‍ക്കതെിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യുഎഇ അറിയിച്ചു. 

അടുത്തകാലത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് ഗള്‍ഫ് നാടുകളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതികള്‍ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Read More: വിശപ്പകറ്റിയാല്‍ വിളക്ക് തെളിയും; മഹാമാരിയെ അതിജീവിക്കാന്‍ തല ഉയര്‍ത്തി ബുര്‍ജ് ഖലീഫ
 

click me!