ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി

By Web TeamFirst Published Feb 16, 2021, 12:25 PM IST
Highlights

വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരമായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കുക.

അബുദാബി: ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയിലാണ് പദ്ധതി പരീക്ഷിക്കുക. വിജയിച്ചാല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കും.

വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരമായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ തീരുമാനമായത്. വിദൂര വാര്‍ത്താവിനിമയ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പുതിയ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വരും ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ വ്യത്യസ്തമായിരിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
 

click me!