
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസ ലഭിക്കുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കി. സന്ദര്‍ശക വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ നിര്‍ദ്ദേശം നല്‍കി.
ഇത് പ്രകാരം താമസ രേഖ അതായത് ഹോട്ടലിലാണ് താമസമെങ്കില്‍ ഹോട്ടല്‍ ബുക്കിങ് രേഖയും ബന്ധുവീടുകളിലാണെങ്കില്‍ അവിടുത്തെ വിലാസം തെളിയിക്കുന്ന രേഖയും കൈവശമുണ്ടാകണം. ആവശ്യമായ പണം കയ്യിലുണ്ടെന്ന രേഖയും കാണിക്കണം.
മുമ്പ് യാത്രക്കാര്‍ക്ക് താമസ രേഖ, മടക്കയാത്ര ടിക്കറ്റ്, 3,000 ദിര്‍ഹത്തിന് തുല്യമായ കറന്‍സി എന്നിവ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങിന് മുമ്പ് കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രേഖകള്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടാകേണ്ടതുണ്ടെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ പറഞ്ഞു. വിസിറ്റ് വിസ ദുരുപയോഗം തടയാനാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസ്ഥലത്തെ രേഖ, മടക്കയാത്ര ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്‍റ് എന്നിവ സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്ത് കൊടുക്കണമെന്ന് ഏജന്‍റുമാരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
3,000 ദിര്‍ഹത്തിന് തുല്യമായ പണം, സാധുവായ മടക്കയാത്ര ടിക്കറ്റ്, താമസസ്ഥലം വ്യക്തമാക്കുന്ന രേഖ എന്നിവ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൈവശമുണ്ടാകണമെന്നാണ് നേരത്തെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ട്രാവല്‍ ഏജന്‍റുമാര്‍. ഈ രേഖകള്‍ വിസ ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടാകണമെന്നാണ് പുതിയ നിര്‍ദ്ദേശം.
Read Also - ശമ്പളത്തോട് കൂടിയ അവധി, പ്രവാസികൾക്ക് സന്തോഷം; ആകെ 4 ദിവസം അവധി, പൊതു-സ്വകാര്യ മേഖലകൾക്ക് ബാധകമെന്ന് യുഎഇ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ