നെറ്റ്‍വര്‍ക്കിന് പേരുമാറ്റി യുഎയിലെ മൊബൈല്‍ കമ്പനികള്‍

Published : Dec 07, 2018, 03:34 PM IST
നെറ്റ്‍വര്‍ക്കിന് പേരുമാറ്റി യുഎയിലെ മൊബൈല്‍ കമ്പനികള്‍

Synopsis

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിലെ പൈതൃക സ്മാരകമായ അല്‍ ഹൊസന്‍ കൊട്ടാരം വീണ്ടും തുറന്നുകൊടുത്തതിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ തീരുമാനം. 

അബുദാബി: വിശേഷ ദിവസങ്ങളില്‍ യുഎഇയിലെ മൊബൈല്‍ കമ്പനികള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കിന്റെ പേര് മാറ്റുന്നത് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസം ഖസ്‍ര്‍ അല്‍ ഹൊസന്‍ എന്നായിരുന്നു നെറ്റ്‍വര്‍ക്കുകളുടെ പേര് മാറ്റിയത്.

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയിലെ പൈതൃക സ്മാരകമായ അല്‍ ഹൊസന്‍ കൊട്ടാരം വീണ്ടും തുറന്നുകൊടുത്തതിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ തീരുമാനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് കഴിഞ്ഞ ദിവസം കോട്ട ഉദ്ഘാടനം ചെയ്തത്. അബുദാബി ടൂറിസം-സാംസ്കാരിക വകുപ്പാണ് അല്‍ ഹൊസന്‍ കോട്ടയുടെ പുനരുദ്ധാരണം നടത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പണമിടപാടുകൾക്ക് ഇനി 'കുവൈത്ത് മൊബൈൽ ഐഡി' നിർബന്ധം; കർശന നിർദ്ദേശവുമായി സെൻട്രൽ ബാങ്ക്
ഭൂഗർഭ പാതയിലൂടെ കുതിക്കാൻ ദുബായ് മെട്രോ; 3400 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്