പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും പകരക്കാരന്‍ വഴി വോട്ട്

By Web TeamFirst Published Dec 7, 2018, 3:01 PM IST
Highlights

കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പ്രവാസി വോട്ടിനായുള്ള ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. ശീതകാല സമ്മേളനത്തില്‍ ഇത് ലോക്സഭ കൂടി പാസാക്കിയാല്‍ പിന്നെ മറ്റ് തടസങ്ങളില്ല. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും. 

ദില്ലി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചേക്കും. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പ്രവാസി വോട്ടിനായുള്ള ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. ശീതകാല സമ്മേളനത്തില്‍ ഇത് ലോക്സഭ കൂടി പാസാക്കിയാല്‍ പിന്നെ മറ്റ് തടസങ്ങളില്ല. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും. പകരക്കാരന്‍ വഴിയായിരിക്കും പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. നാഷണല്‍ വോട്ടേഴ്സ് പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം.

click me!